LYRIC

മന്താരപ്പൂ ചന്തം തോല്‍ക്കും മടവൂര്‍ ശരീഫോ
മന്നാനേകിയ തിരുനിധിയോ യാ സിഎം വലിയോ (2)

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്ന് മണ്ണില്‍ പിറന്നൊരു പൂവോര്
ലോകമിതാകെ ഖുതുബുൽ ആലം ശൈഖായ് വാഴ്ത്തും നിധിയോര്

മുനവ്വിറുല്‍ ആലമ്മോരും മുദവ്വിറുല്‍ ഖുലൂബോരും (2)
മദ്ഹുകള്‍പാടീ പുകളുകളോതീ വാഴ്ത്തീടാം…
ചേര്‍ന്നീടാം…

ദീനിസ്ലാമിന്‍ പൊന്‍പ്രഭവാനില്‍ പാറിച്ചുള്ളൊരു ഖുതുബോര്
ശൈഖിന്‍ സവിധം വന്നോര്‍ക്കെല്ലാം മൊഴിയില്‍കറാമത്തുള്ളവര് (2)

ലോകം അറിഞ്ഞൊരു ശൈഖോർ – ഖുതുബുല്‍ ആലം യാ ശൈഖോർ (2)
മദ്ഹുകള്‍പാടി പുകളുകളോതി വാഴ്ത്തീടാം
ചേര്‍ന്നീടാം…

ഖുതുബുല്‍ ആലം അന്തിയുറങ്ങും പൂവനിലൊന്ന് വന്നവര്
സല്‍വൃതിയോടെ മടക്കും ഖുതുബോർ കാവലിതെന്നുമുള്ളവര് (2)

ആലത്തിനുടയവനള്ളാ – ബറക്കത്താതേകിട് നിത്യം (2)
മദ്ഹുകള്‍പാടീ പുകളുകളോതീ വാഴ്ത്തീടാം
ചേര്‍ന്നീടാം…

അറിവിന്‍ ഉന്നതി താണ്ടിയ ശൈഖോര്‍ അള്ളാവില്‍ അലിഞ്ഞവര്
മുത്ത് റസൂലിന്‍ മഹബ്ബത്തേറ്റം കാട്ടിതന്നൊരു ഖമറോര് (2)

ലോകം അറിഞ്ഞൊരു ശൈഖോർ – ഖുതുബുല്‍ ആലം യാ ശൈഖോർ (2)
മദ്ഹുകള്‍പാടി പുകളുകളോതി വാഴ്ത്തീടാം
ചേര്‍ന്നീടാം…

Added by

Admin

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT